ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്

 


കാസർകോട്   കുമ്പള: നായിക്കാപ്പില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ ബസിനടിയില്‍ കുടുങ്ങി. രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇന്നലെ രാത്രി എട്ട് മണിയോടെ നായിക്കാപ്പ് മയില്‍കല്ലിലാണ് അപകടം. ബദിയടുക്ക ഭാഗത്ത് നിന്ന് കുമ്പള ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസും സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ബസിനടിയില്‍ കുടുങ്ങി. ഉപ്പള സോങ്കാലിലെ മാസിമി(24)നും സുഹൃത്തായ മണ്ണംകുഴി സ്വദേശിക്കുമാണ് പരിക്കേറ്റത്. ഇരുവരേയും മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post