കാണാതായ പെരുമ്പടപ്പ് കോടത്തൂർ സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

 


മലപ്പുറം പെരുമ്പടപ്പ് കോടത്തൂർ സ്വദേശി കോടത്തൂർ വീട്ടിൽ പരേതനായ കൃഷ്ണൻ എന്നവരുടെ മകൻ റിജേഷ് (47) ആണ് മരണപ്പെട്ടത്.


ഈ കഴിഞ്ഞ 12/10/2023 ന് വൈകീട്ട് 3 മണി മുതലാണ് റിജേഷിനെ കാണാതായത്. തുടർന്ന് പെരുമ്പടപ്പ് പോലീസിൽ പരാതി നൽകി അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇന്ന് 11 ഓടെ കോടത്തൂർ പട്ടാളെശ്വരം അമ്പലത്തിന് സമീപത്തെ മരത്തിൽ തൂങ്ങിയ മരിച്ച നിലയിൽ കണ്ടെത്തിയത്.


ഭാര്യ: റിത

മക്കൾ: ശിവശ്രീ, നിവേദ്


മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

Post a Comment

Previous Post Next Post