റിയാദ്: സൗദിയിലെ മജ്മയില്‍ മലപ്പുറം സ്വദേശി മരണപ്പെട്ടു. മലപ്പുറം ഊരകം കരിമ്പിലി സ്വദേശി തോട്ടകോടന്‍ മുഹമ്മദ് എന്ന കുഞ്ഞാപ്പു(52) ആണ് മരിച്ചത്. മജ്മയിലെ റൂമില്‍ വെച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. റിയാദിലും ദമാമിലും മജ്മയിലുമായി പത്ത് വര്‍ഷത്തോളം ജോലി ചെയ്തിരുന്നു. പിതാവ്: കോയക്കുട്ടി, മാതാവ്: ആയിഷ. ഭാര്യ: ലിസ്‌ന, മക്കള്‍: ജെസ്‌നിന്‍, മുഹമ്മദ് മുസമ്മില്‍. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദമ്മാമില്‍ എത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.