കൂരിയാട് പാലത്തിൽ കാറും ഓട്ടയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് .ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

 



 മലപ്പുറം തിരൂരങ്ങാടി ദേശീയപാത 66  കൂരിയാട് പാലത്തിൽ വാഹനാപകടം. ഒരാൾക്ക്പരിക്ക്  വേങ്ങര  ഭാഗത്തുനിന്നും വരികയായിരുന്നു ഡ്രൈവിംഗ് സ്കൂളിൻറെ കാർ ഒരു ഓട്ടോയിൽ ഇടിക്കുകയും ഓട്ടോ നിയന്ത്രണം വിട്ടു കക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയുമാണ് ഉണ്ടായത്.തുടർന്ന് പാലത്തിൽ ഉണ്ടായ വാഹനാക്കുരുക്കിനിടെ കൂരിയാട് ഭാഗത്ത് നിന്നും വരുന്ന കെഎസ്ആർടിസി ബസ് എതിർ ദിശയിൽ നിന്നും വരുന്ന കാറിൽ ഇടിക്കുകയും ചെയ്തു. കാർ ഡ്രൈവർ കാറിന്റെ താക്കോൽ എടുക്കാതെ പുറത്തിറങ്ങി ഡോർ അടക്കുകയും ചെയ്തതോടെ കാർ ലോക്ക് ആയി വാഹനങ്ങൾ എല്ലാം പാലത്തിൽ കുടുങ്ങി വാഹന ഗതാഗതം സ്തംഭിച്ചു. തുടർന്ന് വാഹനങ്ങൾ ഓരോന്നായി മാറ്റിയെങ്കിലും ലോക്കായി പോയ കാറും ആദ്യം ഇടിച്ച് ടയർ കേടുവന്ന മറ്റൊരു കാറും പാലത്തിൽ കുടുങ്ങിയതോടെ ഗതാഗത തടസ്സം വീണ്ടും തുടർന്നു.

മെക്കാനിക്ക് വന്ന് ലോക്ക് ആയ വാഹനവും ക്രെയിൻ വന്നു വാഹനവും മാറ്റിയതോടെ വാഹനഗതാഗതം പുനസ്ഥാപിച്ചു.ഒരു മണിക്കൂറിൽ അധികം ഹൈവേ ഗതാഗതം തടസ്സപ്പെട്ടു.

Post a Comment

Previous Post Next Post