കണ്ണൂര്‍: കണ്ണൂരില്‍ മകളുമായി ട്രെയിനിന് മുന്നില്‍ ചാടിയ സ്ത്രീ മരിച്ചു. ചാലാട് സ്വദേശി ശ്രീനയാണ് മരിച്ചത്.
വളപട്ടണത്ത് റെയില്‍വെ ഗേറ്റിന് സമീപമായിരുന്നു സംഭവം നടന്നത്. ഗുരുതര പരിക്കുകളോടെ പ്ലസ്ടു വിദ്യാര്‍ഥിനിയായ മകള്‍ രക്ഷപ്പെട്ടു.
അതേസമയം, കപ്പാലത്ത് സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥിയെ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചു. ബിലാലി(11)ന് സാരമായി പരുക്കേറ്റിട്ടുണ്ട്. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ബസിന്റെ മുന്‍ ചക്രങ്ങളില്‍ സൈക്കിള്‍ കുടുങ്ങിപ്പോയി. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോയെ മറികടന്ന് എത്തിയ ബസ് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കുപറ്റിയ കുട്ടിയെ ആദ്യം തളിപ്പറമ്ബിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ തര്‍ക്കമുണ്ടാകുകയും നാട്ടുകാര്‍ ബസിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും ചെയ്തു.