കോഴിക്കോട് ഗ്രാമസഭയില്‍ പങ്കെടുക്കാൻ പോകുന്നതിനിടെ വയോധിക സ്കൂട്ടറിടിച്ച്‌ മരിച്ചു

 




 കോഴിക്കോട് കൊയിലാണ്ടി : കാളിയത്ത് മുക്കില്‍ സ്കൂട്ടറിടിച്ച്‌ വയോധിക മരിച്ചു. തിരുവങ്ങായൂര്‍ പിള്ളേന്ന് കണ്ടിമീത്തല്‍ പെണ്ണൂട്ടി (78) ആണ് മരിച്ചത്.

കാരയാട് എഎല്‍പി സ്കൂളിന് മുൻപില്‍ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭയില്‍ പങ്കെടുക്കാനായി പോകുന്നതിനിടെ, റോഡ് മുറിച്ചു കടക്കവെ സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു. 


തലയ്ക്ക് പരുക്കേറ്റ പെണ്ണൂട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 


ഭര്‍ത്താവ്: പരേതനായ ഒ.ടി.കനിയൻ. മക്കള്‍: മിനി, വിനോദ്, വിനീഷ്. മരുമക്കള്‍: വാസു, റീജ വിനോദ്, ഷൈമ വിനീഷ്.

Post a Comment

Previous Post Next Post