മലപ്പുറം മഞ്ചേരി ഓട്ടോറിക്ഷയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് അപകടം; ഭര്‍ത്താവിന് പിന്നാലെ ചികിത്സയിലിരിക്കെ ഭാര്യയും മരിച്ചു



മഞ്ചേരി:ഓട്ടോറിക്ഷയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് ചികിത്സയിലിരിക്കെ മരിച്ച ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. മഞ്ചേരി തടപ്പറമ്പ് സ്വദേശി അമയംക്കോട് താമസിക്കുന്ന സുലൈമാന്റെ ഭാര്യ തെക്കന്‍ വീട്ടില്‍ മൈമൂനയാണ് (50) മരിച്ചത്. ഇരുവരും സഞ്ചരിച്ച ഓട്ടോറിക്ഷയിലായിരുന്നു ഇക്കഴിഞ്ഞ 14ന് പിക്കപ്പ് വാന്‍ ഇടിച്ചത്. അരീക്കോട് തേക്കിന്‍ചുവടിലായിരുന്നു അപകടം. 


രാത്രി 9.30ന് മുക്കത്തെ സ്വകാര്യാശുപത്രിയില്‍ നിന്ന് ഡയാലിസിസ് കഴിഞ്ഞ് ഓട്ടോയില്‍ മടങ്ങുകയായിരുന്നു സുലൈമാനും ഭാര്യ മൈമൂനയും. ഈ സമയം മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാന്‍ ഇവര്‍ സഞ്ചരിച്ച ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.സാരമായി പരിക്കേറ്റ സുലൈമാനെ ആദ്യം അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ കഴിയുന്നതിനിടെ ബുധനാഴ്ചയാണ് മരിച്ചത്. തൊട്ടുപിന്നാലെ വ്യാഴാഴ്ച രാത്രി പത്തോടെ മൈമൂനയും മരണത്തിന് കീഴടങ്ങി. മക്കൾ: റഫീഖ്, ഫൈസൽ, ഷഫീഖ്, റസിയ, ഫസീല, ത്വാഹിറ, സുമയ്യ, ഫാത്തിമ തസ്നി. മരുമക്കൾ: റഷീദ് (എളങ്കൂർ), ഹസൻക്കുട്ടി (വെള്ളില), സൈതലവി (പന്തല്ലൂർ), റിയാസ് (വെള്ളില), ഉനൈസ് (ചെറുകുളം), റിഷാന.

Post a Comment

Previous Post Next Post