തിരുവനന്തപുരം പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ്സില്‍ നിന്ന് വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ്സില്‍ നിന്ന് വീണ പെണ്‍കുട്ടി ടയറിനടിയില്‍ പെടാതെ രക്ഷപ്പെടുകയായിരുന്നു. വീഴ്ചയില്‍ നിസാര പരുക്ക് പറ്റിയിട്ടുണ്ട്. പോത്തന്‍കോട് എല്‍വിഎച്ച്‌എസ്സിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമയാണ് അപകടത്തില്‍പ്പെട്ടത്.
ബസിന്റെ ഡോര്‍ തുറന്ന് പെണ്‍കുട്ടി റോഡിലേക്ക് തെറിച്ചു വിഴുകയായിരുന്നു. വൈകിട്ട് സ്‌കൂള്‍ വിട്ടു തിരികെ മോഹനപുരത്തെ വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു അപകടം. വാവറയമ്ബലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം മുന്നോട്ടെടുത്തപ്പോഴായിരുന്നു
അപകടമുണ്ടായത്. പരുക്ക് ഗുരുതരമല്ല.