ഒമാനില്‍ കെട്ടിടത്തില്‍നിന്ന് വീണ് മലയാളി മരിച്ചു



മസ്കറ്റ്: ആലപ്പുഴ സ്വദേശി ഒമാനില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ചു. ആലപ്പുഴ കുട്ടനാട് തലവടി പഞ്ചായത്തില്‍ നീരേറ്റുപുറം കൈതവന വീട്ടില്‍ പരേതനായ ശശിധരൻ നായരുടെ മകൻ സതീഷ് കെ.എസ്.

(48) ആണ് മരിച്ചത്. 

ഒമാനിലെ ബര്‍ക്ക സനായില്‍ റുസ്ഥാഖില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണാണ് അപകടം. ഭാര്യ: സുബിത സതീഷ്. മക്കള്‍: ദേവ മാനവ്, ദേവതീര്‍ത്ഥ്.


ഖുറം റോയല്‍ ഒമാൻ പോലീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Post a Comment

Previous Post Next Post