കടലില്‍ കുളിക്കുന്നതിനിടെ യുവാവ് ചുഴിയില്‍പെട്ട് മരിച്ചു; സുഹൃത്തിന് പരിക്ക്



കാസർകോട്   കാഞ്ഞങ്ങാട്: കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് ചുഴിയില്‍ പെട്ട് മരിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഒഴിഞ്ഞവളപ്പില്‍ ഇന്നലെ വൈകിട്ടാണ് അപകടം.

പടന്നക്കാട് ശക്തി റോഡ് തസ്‌നി മന്‍സിലിലെ തമീം ഇസ്മയില്‍(30)ആണ് മരിച്ചത്. സുഹൃത്ത് ഷമീം (34) ആണ് ചികിത്സയിലുള്ളത്.സിയാറത്തിങ്കര പള്ളിക്ക് പടിഞ്ഞാറ് ഭാഗത്താണ് ഇവര്‍ ചുഴിയില്‍പ്പെട്ടത്.

ഇസ്മായിലിന്റെയും സുബൈദയുടെയും മകനാണ് തമീം. സഹോദരങ്ങള്‍: തസ്‌നിനി, തഹസിന്‍.

Post a Comment

Previous Post Next Post