മരത്തടി കയറ്റിവന്ന ലോറി ഡിവൈഡറിൽ തട്ടി മറിഞ്ഞു

 


കോഴിക്കോട്: നല്ലളത്ത് മരത്തടികൾ കയറ്റിവന്ന ലോറി മറിഞ്ഞു. ലോറി ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. ഇന്നു പുലർച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്കാണ് ലോറി പോയത്. ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസപ്പെട്ടിരുന്നു. ക്രെയിൻ എത്തി മരം മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു

Post a Comment

Previous Post Next Post