ചാഴൂർ : നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ വീട്ടുമുറ്റത്തേയ്ക്ക് ഇടിച്ചു കയറി. പെരിങ്ങോട്ടുകരയിൽ നിന്ന് പെരിന്തൽമണ്ണയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കാർ യാത്രക്കാർ അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
ആലപ്പാട് പഞ്ചായത്ത് കിണറിന് സമീപമാണ് രണ്ടാമത്തെ അപകടം.ഇരുചക്രവാഹനത്തിൽ വാൻ ഇടിച്ച് മധ്യവയസ്കന് പരിക്കേറ്റു ആലപ്പാട് സെന്ററിൽ ടീഷോപ്പ് നടത്തുന്ന നെല്ലിപ്പറമ്പിൽ പ്രേമനാണ് പരിക്കേറ്റത്.ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കിഴക്കുഭാഗത്ത് നിന്ന് ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന പ്രേമൻ വനശാസ്ത ക്ഷേത്രം റോഡിലേക്ക് തിരിയുമ്പോഴായിരുന്നു അപകടം,