മലപ്പുറം: തീരുർ തെക്കൻ കുറ്റൂരിൽ തെരുവ് നായ ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ട് മണിയോടെ വീടിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന സൗത്ത് പല്ലർ സ്വദേശി ശരീഫിന്റെ മകൻ നാല് വയസുകാരൻ മുഹമ്മദ് റയാന് നേരെയാണ് ആദ്യം നായയുടെ ആക്രമണം ഉണ്ടാകുന്നത്. കുട്ടിയുടെ കാലിനാണ് പരിക്കേറ്റത്.
9 മണിയോടെ തെക്കൻകുറ്റൂർ സ്വദേശി കല്ല്മൊട്ടക്കൽ മുഹമ്മദ് ഷാഫിയുടെ മകൻ 4 വയസുകാരൻ മുഹമ്മദ് അർഷുന് നേരെയും അക്രമണമുണ്ടായി. തുടർന്ന് 11 മണിയോടെയാണ് തെക്കൻ കുറ്റൂർ സ്വദേശി മുസ്തഫയുടെ മകൻ മുഹമ്മദ് ഫാരിസ് എന്ന 8 വയസുകാരന് നേരെ തെരുവ് നായ ആക്രമണമുണ്ടായത്. കുട്ടിയുടെ ചുണ്ടിനും മുക്കിനും കാലിനും പരിക്കുണ്ട്. കുട്ടികളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.