അരൂർ: കാറിടിച്ച് സുവിശേഷകൻ മരിച്ചു. സുവിശേഷകൻ എം. ജെ. ആൻ്റണി (61) ആണ് മരിച്ചത്. ഭാര്യ ജയമ്മയെ (59)ഗുരുതര പരുക്കുകളോടെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തലയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ
മുൻഭാഗം തകർന്നു. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ ചന്തിരൂർ ഹയർ സെക്കൻഡറി സ്കുളിന് മുൻവശത്തായിരുന്നു അപകടം. മകളുടെ ഭർത്താവിന്റെ വീട്ടിൽ പോയി മടങ്ങി വന്നപ്പോൾ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങി വീട്ടിലേക്ക് പോകുന്നതിനായി റോഡ് മുറികടക്കുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആന്റണി ഇന്ന് പുലർച്ചെ മരിച്ചു. സംസ്കാരം പിന്നിട്ട് തീരുമാനിക്കും. മക്കൾ :നിമ (നേഴ്സ്, യു.കെ), നിധിൻ (യു.കെ.യിൽ ഉപരി പഠനം), പ്രെയിസ്(യു.കെ.യിൽ ഉപരി പഠനം) മരുമകൻ : ജിബിൻ.