മലയാളി ട്രക്ക് ഡ്രൈവര്‍ സൗദിയിലെ ദമ്മാമില്‍ അപടത്തില്‍ മരിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി സക്കീറാണ് മരിച്ചത്.
വാഹനത്തില്‍ നിന്നും ലോഡിറക്കുന്നതിനിടെ അബദ്ധത്തില്‍ പൈപ്പ് ശരീരത്തിലേക്ക് വീണാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം ദമ്മാം സെൻട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പത്ത് വര്‍ഷത്തിലധികമായി ദമ്മാമില്‍ ട്രൈയിലര്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.