റോഡരികില്‍ നില്‍ക്കവെ ബൈക്കിടിച്ചു പരുക്കേറ്റ പൊലിസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


തലശേരി: കേളകം ഇരട്ടത്തോടിലെ റോഡരികില്‍ നില്‍ക്കവെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചു പരുക്കേറ്റ കേളകം പൊലിസ് സ്‌റ്റേഷനിലെ രണ്ടു പൊലിസുകാരെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേളകം സ്‌റ്റേഷനിലെ പൊലിസുകാരായ എം.വി ജിജേഷ്, ചുങ്കക്കുന്ന സ്വദേശി ഷാജുവട്ടക്കുന്നേല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.


ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. സാരമായി പരുക്കേറ്റ ഇരുവരെയും തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനെതിരെ കേളകം പൊലിസ് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post