റോഡ് റോളറില്‍ ഓട്ടോയിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്



 കുമ്പള: പ്രവൃത്തിയുടെ ഭാഗമായി റോഡില്‍ നിര്‍ത്തിയിട്ട റോഡ് റോളറിലേക്ക് ഓട്ടോയിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കുമ്പള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍ നായ്ക്കാപ്പ് നാരായണമംഗലത്തെ അക്ഷിത്തി(28)നാണ് പരിക്കേറ്റത്. കുമ്പള-മുള്ളേരിയ റോഡ് പ്രവൃത്തിക്കായി ബദിയടുക്ക റോഡിലെ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട റോഡ് റോളറിലേക്കാണ് ഓട്ടോയിടിച്ചത്. ഇന്നലെ എട്ട് മണിയോടെയായിരുന്നു അപകടം. ഒരാഴ്ച്ചയോളമായി റോഡ് റോളര്‍ റോഡില്‍ നിര്‍ത്തിയ നിലയിലാണെന്ന് പറയുന്നു. ഇതിന് സമീപം സൂചനാ ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ല. അതിനാല്‍ ഓട്ടോ അപകടത്തില്‍ പെട്ട ശേഷം ഇന്ന് രാവിലെ ഇവിടെ സൂചനാ ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്

Post a Comment

Previous Post Next Post