കാസർകോട് കാഞ്ഞങ്ങാട്: മകന്‍ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.
നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണി(63) യാണ് മരിച്ചത്. മൊബൈല്‍ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്തതിനാണ് മരപ്പലക കൊണ്ട് തലക്കടിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. 13ന് പുലര്‍ച്ചെ 3.45നാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ സുജിത്തിനെ (34) നീലേശ്വരം ഇന്‍സ്‌പെക്ടര്‍ വി. പ്രേംസദന്‍ അറസ്റ്റു ചെയ്തിരുന്നു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ സുജിത്തിനെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ചികിത്സക്കായി കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്. ജില്ലാ ആസ്പത്രിയിലെ പരിശോധനയില്‍ മാനസിക വൈകല്യമുള്ളതായി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് കോടതി നടപടി.