ആലപ്പുഴ മാന്നാർ: വാഹനാപകടത്തിൽ ചെന്നിത്തല സ്വദേശിയായ യുവാവ് മരിച്ചു. ചെന്നിത്തല സൗത്ത് കല്ലറയ്ക്കൽ രാജു അലക്സിന്റെ മകൻ ബ്ലസൻ അലക്സാ(27)ണ് മരിച്ചത്. ചെന്നിത്തലയിൽ നിന്നും നാസിക്കിനുപോയവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ മുൻവശത്തെ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഒപ്പം യാത്ര ചെയ്ത കൈപ്പട്ടൂർ കല്ലുവിള കണ്ടുതറയിൽ കെ.പി. ജോസിനെയും ഭാര്യയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സിസിയാണ് മാതാവ്. സഹോദരി ബ്ലസി. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10ന് കോട്ടമുറി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.