മാണൂരിൽ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു നാല് പേർക്ക് പരിക്കേറ്റു.

 



മലപ്പുറം കുറ്റിപ്പുറം മാണൂരിൽ പിക്കപ്പ് വാനും ലോറിയും അപകടത്തിൽ പെട്ടു ഒരാൾ മരണപ്പെട്ടു . സംസ്ഥാന പാതയിൽ എടപ്പാൾ മാണൂരിൽ പോത്തിനെ കയറ്റി വന്ന മിനി ലോറിയും മിനി പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.നാല് പേർക്ക് പരിക്കേറ്റു. കുറ്റിപ്പുറം മാണൂർ സ്വദേശി പറക്കുന്നത്ത്  പ്രമീളയുടെ മകൻ ഷാജി ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10:30 ന് ആണ്  അപകടം.ശീതള പാനീയങ്ങളുമായി വന്ന എയ്സ് മിനിലോറിയും പോത്തുകളുമായി പോകുകയായിരുന്ന മറ്റൊരു മിനിലോറിയുമാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.എടപ്പാൾ ഭാഗത്ത് നിന്ന് ആനക്കരയിലേക്ക് പോത്തിനെ കയറ്റി വന്ന മിനി ലോറിയും കുറ്റിപ്പുറം ഭാഗത്ത് നിന്ന് എടപ്പാൾ ഭാഗത്തേക്ക് വന്നിരുന്ന മിനി പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു

Post a Comment

Previous Post Next Post