കാഞ്ഞങ്ങാട്: ദേശീയ പാതയില്‍ ചാലിങ്കാലില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. രാവണേശ്വരം റോഡില്‍ ഇന്ന് രാവിലെയാണ് അപകടം. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള യുവധാര നിയന്ത്രണത്തിലുള്ള ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്. ആംബുലന്‍സ് ഡ്രൈവര്‍ ചാലിങ്കാല്‍ സുശീലഗോപാലന്‍ നഗറിലെ ഒ.കെ സുകേഷി (25)നെ കാലിന് സാരമായി പരിക്കേറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ ആസ്പത്രിയില്‍ നിന്നും മൃതദേഹവുമായി കുണ്ടംകുഴിയില്‍ പോയി മടങ്ങുമ്പോഴാണ് ആംബുലന്‍സില്‍ കാറിടിച്ചത്.