അബദ്ധത്തില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു

 


കണ്ണൂര്‍: പേരാവൂരില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി പ്ളസ്വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. പേരാവൂര്‍ നമ്ബിയോടിലെ പി.വി രഞ്ജിനാ(16)ണ് മരിച്ചത്.

കാക്കയങ്ങാട് പാല ഹയര്‍സെക്കൻഡറി സ്‌കൂളിലെ പ്ളസ്വണ്‍ വിദ്യാര്‍ത്ഥിയാണ്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടിലെ കോവണിയിലുണ്ടായിരുന്ന കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.


നമ്ബിയോടിലെ ബാബു-ശോഭ ദമ്ബതികളുടെ മകനാണ്. സഹോദരങ്ങള്‍: രാഗിൻരാജ്, രാഹുല്‍. പേരാവൂര്‍ പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലിസ്‌കേസെടുത്തിട്ടുണ്ട്

Post a Comment

Previous Post Next Post