വെളളമുണ്ടയിൽ പതിനൊന്നുകാരനെ തെരുവുനായകൾ കടിച്ചുകീറി ഗുരുതര പരിക്കോടെ കുട്ടി ചികിത്സയിൽ

 



വയനാട് : വെളളമുണ്ട പുളിഞ്ഞാലിന് സമീപം ഓണി വയലിൽ പതി നൊന്നുകാരനെ തെരുവ് നായ്ക്കൾ കടിച്ചുകീറി. പുളിഞ്ഞാൽ കോട്ട മുക്കത്ത് പണിയ കോളനിയിലെ ചന്ദ്രന്റെയും, മിനിയുടേയും മകൻ വിനായകിനെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ബന്ധുവീട്ടിൽ പോയി കൂട്ടുകാരോടൊപ്പം തിരി കെ വരുമ്പോൾ നായ്ക്കൾ ആക്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കാലിന്റെ തുടയിൽ മാരകമായി കടിയേറ്റിട്ടുണ്ട്. കൂടാതെ തലയിലും കയ്യിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കടിയേറ്റും, മാന്തലേറ്റും മുറിവുകളുണ്ട്. അവശനിലയിലായി ബോധം നഷ്ടപ്പെട്ട കുട്ടിയെ ബന്ധുക്കളും, നാട്ടുകാരും മാനന്തവാടി മെഡിക്കൽ കോളേ ജിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാലാണ് കടിയേൽക്കാതിരുന്നത്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post