കോഴിക്കോട്: നാദാപുരത്ത് വാണിമേലിൽ ആറ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധ. വാണിമേൽ പഞ്ചായത്തിലെ 14 ആം വാർഡിൽ തൊഴിലുറപ്പ് ജോലിയിലേർപ്പെട്ട വനിതാ തൊഴിലാളികളെയാണ് വടകര ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് ഉച്ചയോടെ ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് തൊഴിലാളികള്‍ക്ക് ഛർദിയും തലകറക്കവും അനുഭവപ്പെട്ടത്. കാച്ചിലും നോക്ക എന്ന കാട്ടുകിഴങ്ങ് വർഗത്തിൽപ്പെട്ട കിഴങ്ങുമാണ് ഇവർ കഴിച്ചത്. നോക്ക എന്ന കാട്ടുകിഴങ്ങ് സാധാരണയായി കഴിക്കാറുള്ളതാണെങ്കിലും ശരിയായ രീതിയിൽ പാചകം ചെയ്യാത്തതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.