കാറും ലോറിയും കൂട്ടിയിടിച്ച്‌ നാല് പേര്‍ക്ക് പരിക്ക്



തിരുവനന്തപുരം വെഞ്ഞാറമൂട്: എം.സി റോഡിൻ കീഴായിക്കോണം പെട്രോര്‍ പമ്ബിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച്‌ നാല്‌ പേര്‍ക്ക് പരിക്ക്.

കാറിലെ യാത്രക്കാരായ കൊട്ടാരക്കര എഴുകോണ്‍ സ്വദേശികളായ രാജീവ്(33), പ്രകാശ്(58), ചങ്ങനാശ്ശേരി കുറിച്ചി സ്വദേശി സുരേഷ്, കോട്ടയം ഐമനം സ്വദേശി തോമസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എതിര്‍ദിശയില്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളാണ് കൂട്ടിയിച്ചത്. അര മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. വെഞ്ഞാറമൂട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്തര്‍ സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Previous Post Next Post