പാലക്കാട് : അട്ടപ്പാടി ബോഡിചാള മലയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. സമ്പാർക്കോട്ടിലെ വണ്ടാരി ബാലനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ആട് മേയ്ക്കാൻ സമ്പാർ കോട് മലയിൽ പോയപ്പോഴാണ് അപകടമുണ്ടായത്. ബാലൻ ആനയുടെ മുന്നിൽ പെടുകയായിരുന്നു. ബാലനെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്.