മുംബൈയിലെ കാന്തിവാലി വെസ്റ്റിലെ മഹാവീർ നഗർ ഏരിയയിലെ പവൻ ധാം വീണാ സന്തൂർ ബിൽഡിംഗിൽ ആണ് സംഭവം. ബഹുനില കെട്ടിടത്തിൽ തീപിടിത്തം. തീപിടുത്തത്തിൽ രണ്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്യ്തു. ഇന്ന് ഉച്ചയ്ക്ക് 12.30യോടെയാണ് അപകടം സംഭവിച്ചത്. ഒമ്പത് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് ഇലക്ട്രിക് വയറിങ്ങിൽ നിന്നും ഇൻസ്റ്റാളേഷനിൽ നിന്നും തീ ആളിപ്പടരുകയായിരുന്നു. അഗ്നിശമനസേന കൃത്യസമയത്ത് തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.