മലപ്പുറത്ത് തീപൊള്ളലേറ്റ് യുവതി മരിച്ചു



മലപ്പുറം   മങ്കട  വെള്ളില കോഴിപറന്പ് കൂരിമണ്ണില്‍ പട്ടിയില്‍ മുജീബിന്‍റെ ഭാര്യ ബിയ്യുട്ടി (44) തീപൊള്ളലേറ്റ് മരിച്ചു

രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിന് തീ കൂട്ടുന്നതിനിടയില്‍ വസ്ത്രത്തിന് തീപിടിച്ചു പൊള്ളലേല്‍ക്കുകയായിരുന്നു. 


ഉടൻ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മങ്കട ചേരിയം സ്വദേശിനിയാണ്. മക്കള്‍: സവാദ്, ശിബിലി, ഹുസ്ന. മരുമകൻ :അഫ്സല്‍ (പാപ്പിനിപ്പാറ). സഹോദരങ്ങള്‍ :പലാട്ട് മൂസ, മുഹമ്മദലി, മുനീര്‍, ശരീഫ്, സീനത്ത്, സക്കിന, സുഫൈറ, പരേതരായ കുഞ്ഞിമുഹമ്മദ്, സാബിറ.

Post a Comment

Previous Post Next Post