തൃശൂർ : ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചങ്ങല ഗേറ്റ് റെയില്‍വേ മേല്‍പാലത്തിന് സമീപത്തുനിന്നും ഒക്ടോബര്‍ 16 ന് രാത്രി 10.20 ന് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല.
സംഭവത്തില്‍ നെടുപുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്ദേശം 30 നും 35 നും ഇടയില്‍ പ്രായമുള്ളതാണ് മൃതദേഹം. ഉയരം 162 സെ മീ, ഇരു നിറം, മെലിഞ്ഞ ശരീരം, നരകലര്‍ന്ന തലമുടി, നീല നിറത്തിലുള്ള ഫുള്‍കൈ ഷര്‍ട്ട്, പച്ചക്കളറിലുള്ള പാന്റ്‌സ്. ഇടതു കണ്ണിനുതാഴെ കാക്കപ്പുള്ളിയുണ്ട്.
ഇയാളെ തിരിച്ചറിയുന്നവര്‍ തൃശ്ശൂര്‍ നെടുപുഴ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 9497980551, 0487 2247511.