തൃശ്ശൂർ ചാവക്കാട് ഏങ്ങണ്ടിയൂർ: എം.ഐ. ആശുപത്രി കെട്ടിടത്തിൽ ട്രസ് വർക്ക് നടത്തുന്നതിനിടയിൽ മുകളിൽ നിന്ന് കാൽ തെന്നി വീണ് തൊഴിലാളി മരിച്ചു. ഏങ്ങണ്ടിയൂർ ചന്തപ്പടി പോളക്കൻ റോഡിൽ പുറത്തൂർ കിട്ടൻ പോളിന്റെ മകൻ ജിമ്മി (30 ) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മ : ഓമന, സഹോദരൻ: ജിന്റോ (ബാംഗ്ലൂർ ഫെഡറൽ ബാങ്കിലെ അസി.മാനേജർ)