കോഴിക്കോട് താമരശ്ശേരി കോരങ്ങാട് നിയന്ത്രണംവിട്ട കാർ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് കട വരാന്തയിലേക്ക് ഇടിച്ച് കയറി 6 പേർക്ക് പരിക്ക്


 താമരശ്ശേരിക്ക് സമീപം കോരങ്ങാട് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് 6 പേർക്ക് പരുക്കേറ്റു.

സ്കൂട്ടർ യാത്രക്കാരനായ കോരങ്ങാട് സ്വദേശി ഷിനാസ്, കാറിൽ യാത്ര ചെയ്തിരുന്ന നിലമ്പൂർ കരുളായി സ്വദേശികളായ അഫസൽ, ഷബ്ന, നിഹാല അജാസ്, ഷഹബാസ് എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



മംഗലാപുരത്തു നിന്നും നിലമ്പൂരിലേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിലൂടെ പോകുകയായിരുന്ന സ്കൂട്ടറിൽ ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ സമീപത്തെ തോട്ടിൽ പതിച്ചു.

Post a Comment

Previous Post Next Post