കൊയിലാണ്ടി: കൊയിലാണ്ടി ഹാർബർ പരിസരത്ത് സ്വകാര്യ കെട്ടിടത്തിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ഉദ്ദേശം 65 വയസ്സ് പ്രായം, 159 സെ.മീ ഉയരം ഇരുനിറം. വർഷങ്ങളായി ഇയാൾ കൊയിലാണ്ടി ഹാർബറിൽ ചുമട്ട് തൊഴിലാളിയാണെങ്കിലും ടിയാന്റെ മറ്റ് വിവരങ്ങളൊന്നും തന്നെ നാട്ടുകാർക്ക് അറിയില്ല.ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ഹാർബർ പരിസരത്ത് അരിക്കുന്ന് കോളനിയിൽ ഇയാൾക്ക് അഞ്ച് സെന്റ് സ്ഥലമുണ്ട്. എന്നാൽ ഇവിടെ വീടോ മറ്റു സൗകര്യങ്ങളോ ഒന്നും തന്നെ ഇല്ല. ഇയാൾ തിരുവനന്തപുരം സ്വദേശിയാണെന്ന് കരുതുന്നു. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.