തൃശ്ശൂർ ചാലക്കുടിയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികാരനായ കുറ്റിച്ചിറ സ്വദേശി മരിച്ചു



ചാലക്കുടി: ദേശിയ പാതയില്‍ പുഴ പാലത്തില്‍ വച്ച്‌ ബൈക്കില്‍ കെഎസ് ആര്‍ടിസി ബസിടിച്ച്‌ ബൈക്ക് യാത്രക്കാരൻ മരിച്ചു.

മാരാംങ്കോട് പടിഞ്ഞാക്കര പി.ജി. ബാബു (58) മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. 


ഉടനെ കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേച്ചിറയില്‍ കോഴിക്കട നടത്തുന്ന ബാബു ഇപ്പോള്‍ മേച്ചിറയിലാണ് താമസം. കൊരട്ടി ഭാഗത്തേക്ക് പോകുമ്ബോഴായിരുന്നു അപകടം. സംസ്കാരം ഇന്നു രാവിലെ 11ന് മാരാംകോട് സെന്‍റ് ജോസഫ്സ് ദേവാലയത്തില്‍. ഭാര്യ: സുവര്‍ണ. മക്കള്‍: വില്‍സൻ, മരിയ.

Post a Comment

Previous Post Next Post