കുറ്റിപ്പുറം പേരശ്ശനൂരിൽ വയോധികൻ തീവണ്ടി തട്ടി മരിച്ചു. പേരശ്ശനൂർ സ്വദേശി പള്ളിയാൽ പറമ്പിൽ കെ പി വേലായുധ(69)യാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതൽ വേലായുധനെ കാൺമാനില്ലായിരുന്നു. തിങ്കളാഴ്ച്ച പുലർച്ചെ റെയിൽവേ പാളത്തിന്റെ വശത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ഇരിമ്പിളിയം വില്ലേജ് ഓഫീസിൽ നിന്നാണ് വിരമിച്ചത്. ഭാര്യ: വിശാലം. മക്കൾ: അനിത, ബിന്ദു, പ്രദീപ്, ഇന്ദു. മരുമക്കൾ: ഹരിദാൻ, പ്രദീപ്, അഭിലാഷ്, നയന. സഹോദരങ്ങൾ: വിജയൻ, സരോജനി, ജാനകി