തൃശൂർ: പുത്തൂർ സൂവോളജിക്കൽ പാർക്കിലേക്ക് കമ്പി കയറ്റിവന്ന വാഹനം ദേഹത്തേക്ക് മറിഞ്ഞ് ചുമട്ടു തൊഴിലാളി മരിച്ചു. കല്ലൂർ സ്വദേശി ബേബി (57) ആണ് മരിച്ചത്. സൂവോളജിക്കൽ പാർക്കിനകത്ത് വച്ചാണ് വാഹനം മറിഞ്ഞത്. ബേബിയുടെ ദേഹത്തേക്ക് വാഹനം മറിയുകയായിരുന്നു. ഉടൻ തന്നെ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.