എറണാകുളം കോതമംഗലം കോട്ടപ്പടിയില്‍ ബസ്സിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ഉപ്പുകണ്ടം സ്വദേശികളായ വിമല്‍ (38), ബിജു (48 ) എന്നിവരാണ് മരിച്ചത്.
ഉപ്പുകണ്ടത്തുനിന്ന് കോട്ടപ്പടിയിലേക്ക് വന്ന ബസ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.