മൂവാറ്റുപുഴ: ചരക്ക് ലോറി പാടത്തേയ്ക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 10.30ഓടെ തൃക്ക ജംഗ്ഷനിലാണ് അപകടമുണ്ടായത്. വീട് നിർമ്മിക്കുന്നതിനുള്ള കരിങ്കല്ലുമായ പോയ ലോറി എതിർ ദിശയിൽ വന്ന വാഹനത്തിന് കടന്ന് പോവാനായി
അവസരമൊരുക്കിയപ്പോൾ റോഡിൽ നിന്നും
പാടത്തേയ്ക്ക് മറിയുകയായിരുന്നു.
അപകടത്തിൽ അടിവാട് സ്വദേശിയായ ലോറി ഡ്രൈവർ പരിക്കുകളേൽക്കാതെ രക്ഷപെട്ടു. നഗരസഭയുട രണ്ടാം വാർഡും,ആറാം വാർഡും കൂടി ചേർന്ന ലിങ്ക് റോഡിൽ പാടത്തോട് ചേർന്നുള്ള ഭാഗം ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്. ഇവിടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. മഴക്കാലങ്ങളിൽ റോഡിൽ തുടർച്ചയായി വെള്ളം കയറി മണ്ണ് ഒലിച്ച് പോവുന്നതാണ് റോഡ് ഇടിഞ്ഞ് താഴാൻ കാരണമെന്നാണ് നാട്ടുകർ പറയുന്നത്. കരിങ്കല്ല് ഉപയോഗിച്ച്
റോഡ് പുനർ നിർമ്മിക്കണമെന്ന് നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും പണമില്ല എന്ന കാരണത്താൽ റോഡ് ഇതുവരെയും പുനർ നിർമ്മിച്ചിട്ടില്ല