ജയ്സാല്‍മീര്‍: രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ മലയാളി ജവാൻ പാമ്ബ് കടിയേറ്റ് മരിച്ചു. ആലപ്പുഴ പട്ടണക്കാട് പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ വടക്കേ മോഴികാട്ട് വിഷ്ണു (32) ആണ് മരിച്ചത്.
കഴിഞ്ഞ രാത്രിയാണ് വിഷ്ണുവിന് പാമ്ബ് കടിയേറ്റത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് വിഷ്ണുവിന്‍റെ ബന്ധുക്കള്‍ക്ക് മരണം സംബന്ധിച്ച വിവരം ലഭിച്ചത്. മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്ന കാര്യം വ്യക്തമായിട്ടില്ല.