റോഡിലെ കുഴിയിൽ ബൈക്ക് ചാടി യാത്രക്കാരൻ തെറിച്ചു വീണു മരണപ്പെട്ടു




പാലക്കാട് പൊന്നാനി പാതയിലെ കൂനമ്മൂച്ചിയിൽ ബൈക്ക് റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. പിറകിൽ ഉണ്ടായിരുന്ന യാത്രക്കാരന് പരിക്കേറ്റു. പടിഞ്ഞാറങ്ങാടി കരിമ്പനക്കുന്ന് സ്വദേശി വാക്കേല വളപ്പിൽ സാബിർ (27) ആണ് അപകടത്തിൽ മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന യുവാവിന് തലക്കും മൂക്കിനും സാരമായ പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം. റോഡിലെ അപകടകരമായ കുഴി ശ്രദ്ധയിൽ പെടാതെ വന്ന ഇവരുടെ ബൈക്ക് കുഴിയിൽ വീഴുകയും ഇരുവരും റോഡിന്റെ വശത്തേക്ക് തെറിച്ചു വീഴുകയുമായിരുന്നു. സാബിറിന്റെ കഴുത്തിലൂടെ മരക്കഷ്ണം തുളഞ്ഞു കയറി. ഉടനെ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.ലീവിന് നാട്ടിൽ വന്ന പ്രവാസിയാണ് മരണപ്പെട്ട സാബിർ. ടിക്കറ്റ് എടുത്ത് അടുത്ത ദിവസം ഗൾഫിൽ പോകാനിരിക്കെയാണ് യുവാവിന്റെ ദാരുണാന്ത്യം.

Post a Comment

Previous Post Next Post