ആലപ്പുഴ എടത്വ: ടോറസിന് സൈഡ് കൊടുക്കവേ കുഴിയിലേക്കു മറിഞ്ഞു. അദ്ഭുതകരമായി കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു. എടത്വ-തായങ്കരി റൂട്ടില്‍ എടത്വ പോലീസ് സ്റ്റേഷനു സമീപം ഇന്നലെ വൈകിട്ട് 5.45 നായിരുന്നു അപകടം.
കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ചമ്ബക്കുളത്തുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങവേ എടത്വ പോലീസ് സ്റ്റേഷന് സമീപത്തു ടോറസിന് സൈഡ് കൊടുത്തതാണ് കാര്‍ കുഴിയിലേക്ക് മറിയാന്‍ കാരണം. ടോറസിന്‍റെ ശക്തമായ വെളിച്ചം കണ്ണില്‍ പതിച്ചതാണ് കുഴി കാണാന്‍ കഴിയാഞ്ഞതെന്ന് കാര്‍ ഉടമ പറഞ്ഞു.
കാറിന്‍റെ മുന്‍വശവും ഇടത് വശവും തകര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഓടിയെത്തിയ എടത്വ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രേഷ്മ ജോണ്‍സണ്‍, മനോജ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കാറില്‍ കുടുങ്ങിയവരെ പുറത്ത് എത്തിച്ചു