പാലക്കാട് പറക്കുളം മലമല്‍ക്കാവ് റോഡില്‍ നയ്യൂര്‍ ജുമാമസ്ജിദിന് സമീപം തെരുവ് നായ ബൈക്കിന് കുറുകെ ചാടി അപകടം. അപകടത്തില്‍ പട്ടിപ്പാറ സ്വദേശിയായ യുവാവിന് പരിക്കേറ്റു. ബുധനാഴ്ച്ച കാലത്ത് പതിനൊന്ന് മണിയോടെയായിരുന്നു അപകടം പറക്കുളത്തെ വ്യാപാര സ്ഥാപനത്തിലേക്ക് വരികയായിരുന്ന യുവാവിന്‍െറ ബൈക്കിന് മുന്നിലേക്ക് തെരുവ് നായ ചാടുകയായിരുന്നു. പരിക്കേറ്റ യുവാവിനെ പറക്കുളം കുടുബാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.