തിരുവനന്തപുരം ആര്യനാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥന് ഗുരുതര പരിക്കേറ്റു. വാറുകാട് സ്വദേശി ലാസറിനാണ് പരിക്കേറ്റത്. ലാസർ പുരയിടത്തിൽ നിൽക്കുമ്പോൾ പാഞ്ഞെത്തിയ കാട്ടുപോത്ത് കുത്തി വീഴ്ത്തുകയായിരുന്നു.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൈക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ ലാസർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.