കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥനെ ലോഡ്ജ് കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി



കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനെ കോഴിക്കോട് കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി.


മാള പോലീസ് സ്റ്റേഷനിലെ സിപിഒ കൊടുങ്ങല്ലൂർ എടവിലങ്ങ് കാതിയം സ്വദേശി വേണാട്ട് ഷാഫി (43)യാണ് മരിച്ചത്. ജോലി അവധിയിലായിരുന്ന ഷാഫിയെ ഇന്ന് രാവിലെയാണ് കസബ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലോഡ്ജിന്റെ മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടത്. കസബ പോലീസ് മേൽനടപടി സ്വീകരിച്ചു. അന്തിക്കാട്, വാടാനപ്പിളി തുടങ്ങിയ സ്റ്റേഷനുകളിൽ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post