കരുവന്നൂർ വലിയ പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടി.തിരച്ചിൽ തുടരുന്നു



 തൃശൂർ കരുവന്നൂർ: കരുവന്നൂർ വലിയ പാലത്തിൽ സൈക്കിളിലെത്തിയ യുവാവെന്ന് തോന്നിക്കുന്നയാൾ രാവിലെ 7 മണിയോടെയാണ് പുഴയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. പുഴയിൽ നല്ല ഒഴുക്കുള്ളതിനാൽ യുവാവിനെ കണ്ടെത്താനായിട്ടില്ല.


നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും യുവാവ് മുങ്ങി പോയിരുന്നു. മഞ്ഞ നിറത്തിലുള്ള ഒരു സൈക്കിൾ പാലത്തിൻ്റെ നടപ്പാതയിൽ ഉണ്ട്. നാട്ടുകൾ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.


ഫയർഫോഴ്സും പോലീസും സംഭവസ്ഥലത്തെത്തി. 2022 ജൂലായ് മാസത്തിലും പുല്ലൂർ അവിട്ടത്തൂർ സ്വദേശിയായ ഒരു വിദ്യാർത്ഥി സമാന രീതിയിൽ പുഴയിൽ ചാടി മരിച്ചിരുന്നു.

Post a Comment

Previous Post Next Post