ആലപ്പുഴ ഹരിപ്പാട്: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തേ തുടർന്ന് യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി. ഇലഞ്ഞിമേൽ സ്വദേശി സജീവ് എന്ന ഉണ്ണി (32) ആണ് കൊല്ലപ്പെട്ടത്. കാഞ്ഞൂർ ക്ഷേത്രത്തിനു സമീപം റോഡിൽ ഇന്നാണ് കൊലപാതകം നടന്നത്. സുഹൃത്തുക്കളായ മൂന്ന് പേരെ കരീലകുളങ്ങര പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണ്. മൃതദേഹം ഹരിപ്പാട് താലൂക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്