ഒറ്റപ്പാലം : വരോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ തലക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരൻ മരണപ്പെട്ടു. വരോട് നാലകത്ത് ദാവൂദിന്റെ മകൻ മുഹമ്മദ് സയാനാണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ വച്ചായിരുന്നു അൽപം മുൻപ് മരണം. ഇന്ന് പകൽ പന്ത്രണ്ടേ കാലിന് വരോട് അത്താണിയിൽ വച്ചായിരുന്നു അപകടം. അപകട സമയത്ത് കുട്ടിയോടൊപ്പം മാതാവ് ജസീലയും ഫാത്തിമത്ത് സഫ , ഹിബ ഫാത്തിമ , നിത ഫാത്തിമ എന്നീ മൂന്ന് സഹോദരിമാരും ഓട്ടോ റിക്ഷയിലുണ്ടായിരുന്നു .റോഡരുകിലെ കുഴിയാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു .