കാര്‍ മറിഞ്ഞ് വീട്ടമ്മയ്ക്ക് പരിക്ക്



മൂലമറ്റം: അറക്കുളം പന്ത്രണ്ടാം മൈലില്‍ കാര്‍ നിയന്ത്രണം തെറ്റി താഴ്ചയിലേക്കു മറിഞ്ഞ് വീട്ടമ്മയ്ക്കു പരിക്കേറ്റു.

അറക്കുളം പുളിക്കല്‍ ജോസിന്‍റെ ഭാര്യ ആനി (60) ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. 


തൊടുപുഴ ഭാഗത്തുനിന്നെത്തിയ കാറാണ് റബര്‍ തോട്ടത്തിലേക്ക് മറിഞ്ഞത്. പരിക്കേറ്റ ആനിയെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ നാലു യാത്രക്കാര്‍ ഉണ്ടായിരുന്നു. കാഞ്ഞാര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.

Post a Comment

Previous Post Next Post