കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

 


മഞ്ചേരി : അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. പുല്‍പ്പറ്റ തോട്ടെക്കാട് പാലക്കല്‍ ഹംസയുടെ മകൻ ഷബീറലി (24) യാണ് മരിച്ചത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് മഞ്ചേരി കിഴിശേരി റോഡില്‍ കരുവന്പ്രം തൊടിയാര്‍മുറ്റം പരിസരത്തായിരുന്നു അപകടം. 


യുവാവ് സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കും യുവാവും അഴുക്കുചാലിലേക്ക് തെറിച്ചു വീണു. ഗുരുതര പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post