തൃശൂർ ഇരിങ്ങാലക്കുട മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

 


തൃശൂർ: ഇരിങ്ങാലക്കുട മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രികന് ദാരുണാന്ത്യം. പുല്ലൂർ മഠത്തിക്കര സ്വദേശി മുക്കുളം മോഹനന്റെ മകൻ ബിജോയ് അണ് മരിച്ചത്. രാത്രി ജോലി കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം.

മാർക്കറ്റ് റോഡിലെ സോപ്പ് കമ്പനിയ്‌ക്ക് സമീപമുള്ള കുഴിയിൽ വീണ് നിയന്ത്രണം വിട്ട് ഇരുചക്ര വാഹനം മറിയുകയായിരുന്നു. ബിജോയ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പുറകിൽ വന്നിരുന്ന കാർ യാത്രികർ ഉടൻ തന്നെ ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് ഉച്ചയ്‌ക്ക് ശേഷം ഇരിഞ്ഞാലക്കുട മുക്തിസ്ഥാനിൽ നടക്കും. വിഘ്‌നേശ്, വൈഷ്ണവ് എന്നിവർ മക്കളാണ്.

Post a Comment

Previous Post Next Post