തൃശ്ശൂർ നാട്ടിക ചെമ്മാപ്പിള്ളി തൂക്കുപാലത്തിനടുത്ത് വഞ്ചി തുഴയുന്നതിനിടെ പുഴയില്‍ വീണ യുവാവിനെ കാണാതായി,. ചെമ്മാപ്പിള്ളി കോളനിക്കടുത്ത് കടവത്ത് വീട്ടില്‍ കൃഷ്ണദാസിന്റെ മകന്‍ കൃതീഷിനെയാ(30)ണ് കാണാതായത്. സുഹൃത്തിനൊപ്പം വഞ്ചിയില്‍ വരുന്നതിടെയാണ് യുവാവ് പുഴയില്‍ വീണത്. സംഭവമറിഞ്ഞ് വലപ്പാട് പോലീസും ഫയര്‍ ഫോഴ്‌സും ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. തിരച്ചിലിനിടെ പുഴയില് വീണ് പരിക്കേറ്റ സുഹൃത്ത് നിഖിലിനെ ആക്ടസ് പ്രവര്‍ത്തകര്‍ വലപ്പാട് ദയ എമര്‍ജെന്‍സി കെയറിലെത്തിച്ചിട്ടുണ്ട്. കൃതീഷിനായുള്ള തിരച്ചില്‍ നാളെയും തുടരും.